അസാധാരണ കൊലപാതകത്തിന്റെ കഥയുമായി ദുരൂഹത നിറഞ്ഞ ആറാമത്തെ അടയാളം .. പോസ്റ്റർ പുറത്ത്

മെൽബിൻ ജോർജ് സാമുവൽ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരിസായ ആറാമത്തെ അടയാളത്തിന്റെ പോസ്റ്റർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട് നടൻ ഇന്ദ്രജിത്ത് സുകുമാരൻ . അസാധാരണമായ ഒരു കൊലപാതകത്തിന്റ കഥ പറയുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ഇരുട്ടുനിറഞ്ഞ വഴിയിലൂടെ ഒരു പോലീസ് ജീപ്പ് ഹെഡ് ലാം പ് കത്തിച്ച് പറയുന്നതാണ് കാണുന്നത്. അഭിജിത്ത് അനിൽ, സുനിൽ സാബു എന്നിവർ നിർമ്മിക്കുന്ന ഈ വെബ് സീരിസിന്റെ കഥ അനുരാഗ് ഗോപിനാഥിന്റെതാണ് . ഇതിൻറെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്യുന്നതും ഗബ്രിയേൽ മാത്യു . ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ബിബിൻ പോൾ സാമുവൽ, സംഗീതം സിയാദ് കബീർ , ചീഫ് അസോസിയേറ്റ് ക്രിസ്റ്റിൻ എബ്രഹാം, കല സുഭാഷ് ഗോപാൽ, സെക്കൻഡ് യൂണിറ്റ് ക്യാമറ രാംകൃഷ്ണൻ ജി, സ്റ്റിൽസ് ഡോണി സിറിൾ, കാസ്റ്റിംഗ് അനന്ദു പ്രസാദ്, കോസ്റ്റ്യുംസ് ഫസ് മിൽ സർദാർ , പി ആർ ഒ ജിതിൻ ജൈമോൻ , ഡിസൈൻ ജിഷ്ണു കൃഷ്ണ എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →