അഹമ്മദാബാദ്: ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവയ്പ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ റഫീക്ക് ഹുെസെന്‍ ഭാഠൂഖ് അറസ്റ്റില്‍. 19 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 59 പേരുടെ മരണത്തിനിടയാക്കിയ 2002-ലെ ഗുജറാത്ത് കലാപത്തിനു കാരണമായ ട്രെയിന്‍ കത്തിക്കലിനു ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് ഗോധ്ര റെയില്‍വേ സ്റ്റേഷനു സമീപത്തെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഭാഠൂഖിനെ പിടികൂടിയത്.
കൊലക്കുറ്റത്തിനു പുറമേ കലാപം സൃഷ്ടിക്കല്‍ കുറ്റവും പ്രതിക്കെതിരേയുണ്ടെന്ന് പഞ്ച്മഹല്‍ എസ്.പി. പറഞ്ഞു.ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളിയായിരുന്നു ഭാഠൂഖ്. ട്രെയിനിനുനേരേ കല്ലെറിയുകയും കമ്പാര്‍ട്ട്മെന്റില്‍ പെട്രോളൊഴിക്കാനും ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇയാള്‍ പ്രതിപ്പട്ടികയില്‍ പേരു വന്നതോടെ ഒളിവില്‍ പോവുകയായിരുന്നു.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: 19 വര്‍ഷത്തിനുശേഷം മുഖ്യപ്രതി പിടിയില്‍
