കട്ടപ്പന: ഇന്ധന വില വര്‍ദ്ധനക്കെതിരെ വേറിട്ട സമരവുമായി കട്ടപ്പന സാംസ്കാരിക കൂട്ടായ്മ. കട്ടപ്പന ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിേഷധ കൂട്ടായമയില്‍ ചിത്രകാരന്മാരായ രാജശേഖരന്, ഷാജി ചിത്രശാല എന്നിവര്‍ പ്രതിേഷധ ചിത്രങ്ങളുടെ രചന നടത്തി. കവി റോബിന് എഴുത്തുപുര കവിത പാരായണം ചെയതു.
സാംസ്കാരിക പ്രവര്‍ത്തകരായ ദര്‍ശന ചെയര്മാന് ഇ ജെ ജോസഫ് , യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബാബു പൗലോസ് അനില്‍ ഇലവന്തിക്കല്‍, രവികുമാര്‍, ഷിബു ഇന്‍സൈറ്റ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമര പരിപാടികള്‍. കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് പ്രകടനമായി ഗാന്ധി സിക്വയറിലെത്തിയ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു.

