പാലക്കാട്: പന്നിപെരുന്തല ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ക്ഷീരസംഘം കെട്ടിടത്തിന്റെയും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പന്നിപെരുന്തല ക്ഷീരസംഘം പ്രസിഡന്റ് ഹക്കീം അധ്യക്ഷനാകും.
ഐ.സി.ഡി.പി വായ്പ, ക്ഷീരവികസന വകുപ്പിന്റെയും മില്‍മയുടെയും ധനസഹായം, സംഘത്തിന്റെ പൊതുഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പാല്‍ നല്‍കുന്ന കര്‍ഷകനെ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ് ആദരിക്കും. മുതിര്‍ന്ന ക്ഷീര കര്‍ഷകനെ എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ എസ് മണി ആദരിക്കും. മികച്ച വനിതാ കര്‍ഷകരെ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അനീഷ ആദരിക്കും. മികച്ച കോണ്‍ട്രാക്ടര്‍, ഗുണനിലവാരമുള്ള കര്‍ഷകന്‍, സ്ഥാപക പ്രസിഡന്റ് എന്നിവരെയും പരിപാടിയില്‍ ആദരിക്കും.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ എസ് ജയസുജീഷ്, മില്‍മ ഐ ആന്‍ഡ് പി മാനേജര്‍ അജിത്ത് കുമാര്‍, എം.ആര്‍.സി.എം.പി.യു ഡയറക്ടര്‍ കെ ചെന്താമര, ഐ.സി.ഡി.പി പ്രോജക്ട് മാനേജര്‍ വി.ജി കണ്ണന്‍, നല്ലേപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയപാലന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് ഡയറക്ടര്‍മാര്‍, ക്ഷീരസംഘം ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

