കൊച്ചി: കൈവശാവകാശ രേഖ നല്കുമ്പോല് ഭൂമി എന്താവശ്യത്തിനാണ് പതിച്ചുനല്കുന്നതെന്ന് വ്യക്തമാക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്നതിനുളള കോടിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ് നല്കി. പട്ടയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുളള നടപടികളുടെ ഭാഗമായി 2020 ജൂണ്‍ 25ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഇടുക്കി കൂമ്പന്‍പാറ സ്വദേശിനി മേരി ജോസഫ് നല്കിയ കോതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിക്കും, റവന്യൂ , തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അടിയന്തിര നോട്ടീസ് നല്കാന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്ത്താഖ് ഉത്തരവിട്ടത്.
ഇടുക്കി ജില്ലയിലെ എട്ടുവില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബ്ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് പട്ടയ ഭൂമിയിലെ അനധികൃത നിര്‍മ്മാണം തടയാന്‍ സംസ്ഥാനത്തൊട്ടാകെ നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

