ബോളിവുഡ്‌ നടന്‍ സന്ദീപ്‌ നഹര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി

മുംബൈ: ബോളിവുഡ്‌ താരം സന്ദീപ്‌ നഹര്‍ മുംബൈയിലെ വസതിയില്‍ ആത്‌ഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതായി പോലീസ്‌ പറഞ്ഞു. അന്തരിച്ച ബോളിവുഡ്‌ താരം സുശാന്ത്‌ സിംഗിനൊപ്പം എംഎസ്‌ ധോനി അള്‍ ടോള്‍ഡ്‌ സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹവും അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജ്യന്‍ ഏരിയയിലാണ്‌ സന്ദീപിന്‍റെ വസതി.

ആത്മഹത്യകുറിപ്പ്‌ ഫേസ്‌ ബുക്കില്‍ പങ്കുവച്ചിരുന്നു. തന്‍റെ ബന്ധുക്കള്‍ വായിക്കാന്‍ എന്ന തരത്തിലണ്‌ കുറിപ്പ്‌ തയ്യാറാക്കിയിരുന്നത്‌. സിനിമാ ലോകത്തെ കഷ്ടപ്പാടുകളും സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതവുമാണ്‌ ആത്മഹത്യയിലേക്ക് നയിച്ചത്‌ എന്ന സൂചനകളാണുളളത്‌. ടെലിവഷിന്‍ രംഗത്തും ഏറെ ശ്രദ്ധേയമായ കരിയറാണ്‌ സന്ദീപിന്‍റേത്. ‌. നിരവധി ഹിന്ദി സീരിയലുകളിലും അഭിനയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →