മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വാക്കുകൾ

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് . സിനിമാ താരങ്ങൾക്കിടയിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ചുള്ള സൂപ്പർസ്റ്റാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ വാചാലനായത് .

മമ്മൂട്ടിയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് “കിടു ” എന്ന മറുപടിയായിരുന്നു മോഹൻലാൽ പറഞ്ഞത്. ആരാധകരുടെ ചോദ്യത്തിന് എല്ലാം മറുപടി പറഞ്ഞ മോഹൻലാൽ മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല ശോഭന , ജഗതി ശ്രീകുമാർ , പ്രിഥ്വിരാജ് തുടങ്ങിയവയരെക്കുറിച്ചും ഉള്ള പ്രക്ഷേകരുടെ ചോദ്യത്തിന് മറുപടി കൊടുത്തു.

ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടിയും നൽകി. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നും ജഗതിശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ കംപ്ലീറ്റ് ആക്ടർ എന്നുമായിരുന്നു താരത്തിന്റെ മറുപടി.

തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി. ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നത് എന്ത് എന്ന ചോദ്യത്തിന് സിനിമ എന്നായിരുന്നു ഉത്തരം. എന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ ബോബനും മോളിയും ആണെന്നായിരുന്നു മറുപടി.

ദൃശ്യം 2 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം . ചിത്രത്തിലെ മൂന്നാംഭാഗം കാണുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ആദ്യം ദൃശ്യം 2 കാണു എന്നിട്ട് ആകാമെന്ന് കുസൃതിനിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ഒടിടി റിലീസിനു ശേഷം തിയേറ്ററിൽ ദൃശ്യം 2 പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യത ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.

അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം ബറോസ് ആണെന്നും ഞാൻ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളതെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു. ഫെബ്രുവരി 19നാണ് ദൃശ്യം 2 റിലീസിനെത്തുന്നആമസോണിലൂടെയാണ് . സിനിമയുടെ ടീസർ ട്രെയിലർ എല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →