ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് തപൊവാനിലെ എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ തെരച്ചിൽ തുടരുന്നു. ഞായറാഴ്ച(14/02/21) 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ, മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. 150 ലധികം പേരെ കാണാതായിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്.
ഞായറാഴ്ച പുലർച്ചെ 5.30 ഓടെ തുരങ്കത്തിനുള്ളിൽ 130 മീറ്റർ അകലത്തിൽ ഒരു മൃതദേഹം കണ്ടെടുത്തതായും മറ്റ് നാല് മൃതദേഹങ്ങൾ 10 മീറ്റർ അകലെ കണ്ടെടുത്തതായും ഗർവാൾ ഡിവിഷണൽ കമ്മീഷണർ രവിനാഥ് രാമൻ പറഞ്ഞു. രക്ഷാപ്രവർത്തകർ ഒരേ ദിശയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.