ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങിലും ബിബിസി ചാനലിന് നിരോധനം, നടപടി നിരാശാജനകമെന്ന് ബിബിസി

ലണ്ടൻ : ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേർപ്പെടുത്തി. ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിജിടിഎൻ കഴിഞ്ഞയാഴ്ച യുകെയിൽ വിലക്കിയതിന്റെ മറുപടിയായാണു ചൈന ബിബിസി വേൾഡ് ന്യൂസിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. 
ഇതിന്റെ തുടർച്ചയായാണു ഹോങ്കോങ് ഇന്നലെ ബിബിസിക്കു വിലക്കേർപ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസും യുകെയും അപലപിച്ചു. നടപടി നിരാശാജനകമാണെന്നു ബിബിസി പ്രതികരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →