ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ പതിനൊന്ന് ആഴ്ച മാത്രം പ്രായമുള്ള രണ്ട് വെള്ള കടുവ കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ കടുവകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസാണ് കടുവകള്‍ക്ക് ബാധിച്ചതെന്നായിരുന്നു മൃഗശാല അധികൃതര്‍ ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണകാരണം കൊവിഡ് മൂലമാണെന്ന് വ്യക്തമായത്.
കഴിഞ്ഞ മാസം ജനുവരി 30നാണ് ലാഹോര്‍ മൃഗശാലയില്‍ കടുവ കുട്ടികളും ചത്തത്. കടുവകള്‍ക്ക് കടുത്ത അണുബാധയുണ്ടായി, ഇത് ശ്വാസകോശത്തെ സാരമായി ബാധിച്ചു.. ആരോഗ്യസ്ഥിതി മോശമാവുകയും മരണകാരണം കൊവിഡ്-19 വൈറസാണെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടുവകള്‍ ചത്തതിന് പിന്നാലെ മൃഗശാല ജീവനക്കാരില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ കടുവകളെ പരിപാലിക്കുന്ന ജീവനക്കാരന്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതാണ് പരിശോധന ഫലമെന്നും ജീവനക്കാരില്‍ നിന്നായിരിക്കാം കടുവകള്‍ക്ക് രോഗം ബാധിച്ചതെന്നും മൃഗശാല ഡെപ്യൂട്ടി ഡയറക്ടര്‍ കിരണ്‍ സലീം പറഞ്ഞു.

