പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പൊളളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പരമേശ്വരം ഇടവം പറമ്പ് കൃഷ്മാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷണപ്രിയ (15) ആണ് മരിച്ചത്.

13.02.2021 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുളള കുളിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.. ആത്മഹത്യയാണെന്നാണ് പ്രാഥമീക നിഗമനം. .വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃഷ്ണ പ്രിയയുടെ സഹോദരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →