ശോഭാ സുരേന്ദ്രൻ മോദിയെ കണ്ടു , കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ പ്രധാനമന്ത്രിയും ഇടപെട്ടേക്കും

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പരസ്യമായി നീങ്ങുകയാണ്.

ഞായറാഴ്ച (14/01/21) കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ശോഭ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ജെ.പി നദ്ദ പങ്കെടുക്കുന്ന ബി.ജെ.പി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്‌നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →