ന്യൂ ഡല്‍ഹി: രണ്ട് പോക്‌സോ കേസുകളില്‍ വിവാദമായ വിധികള്‍ പുറപ്പെടുവിച്ച ജസ്‌റ്റീസ് പുഷ്‌പ ഗനേജി വാലക്ക് ഒരു വര്‍ഷം കൂടി അഡീഷണല്‍ ജഡ്‌ജിയായി തുടരാന്‍ സുപ്രീം കോടതി കൊളീജിയം അനുമതി നല്‍കി. ബോംബേ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായുളള ജസറ്റീസ് പുഷ്‌പയുടെ കാലാവധി തീരുന്നത് വെളളിയാഴ്‌ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് വീണ്ടും അഡീഷണല്‍ ജഡ്‌ജി ആയി തുടരാന്‍ കൊളീജിയം തീരുമാനം വന്നത്.
രണ്ടുകേസുകളില്‍ വിവാദമായ വിധികള്‍ വന്നതോടെ സ്ഥിരം ജഡ്‌ജിയായി പുഷ്‌പയെ നിയമിക്കുന്നതിനുളള അനുമതി കഴിഞ്ഞമാസം പിന്‍വലിച്ചിരുന്നു. മാത്രമല്ല രണ്ടുവര്‍ഷം കൂടി അഡീഷണല്‍ ജഡ്‌ജിയായി തുടരാനും കൊളീജിയം ശുപാര്‍ശ ചെയ്‌തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇത് ഒരു വര്‍ഷമായി കുറക്കുകയായിരുന്നു. അഡീഷണല്‍ ജഡ്‌ജിയായി രണ്ടുവര്‍ഷം തുടരുന്നവര്‍ പിന്നീട് സ്ഥിരം ജഡ്‌ജിയായി മാറുകയാണ് പതിവ്. എന്നാല്‍ രണ്ട് പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവ് പുറപ്പെടുവിച്ചതിനാലാണ് കൊളീജിയത്തിന് മറ്റൊരു തീരുമാനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നത്.
12 വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച 39 കാരന് സെഷന്‍സ് കോടതി നല്‍കിയ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കിക്കൊണ്ടുുളള ഉത്തരവില്‍ ശരീരഭാഗങ്ങള്‍ പരസ്‌പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്‌പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ല എന്നായിരുന്നു. ജസ്‌റ്റീസ് പുഷ്‌പയുടെ ആദ്യ വിവാദ വിധി പ്രസ്‌താവം . പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ വസ്‌ത്രമഴിച്ച് ഒരാള്‍ക്ക് തനിയെ പീഡിപ്പിക്കന്‍ സാധിക്കില്ലെന്നായിരുന്നു രണ്ടാമത്തെ വിധിപ്രസ്‌താവം. രണ്ടു വിധികളും ജനുവരി 27ന് സുപ്രിം കോടതി സ്‌റ്റേ ചെയ്‌തിരുന്നു.വിധി അപകടകരങ്ങളായ കടകരങ്ങളായ കീഴ് വഴക്കങ്ങളുണ്ടാക്കുമെന്ന്‌് അറ്റോര്‍ണി ജനറല്‍ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസറ്റീസ് എസ് എ ബോബ്‌ഡേ, ജസറ്റീസ് മാരായ എന്‍.വി രമണ,ആര്‍എഫ് നരിമാന്‍ എന്നിവരാണ് സുപ്രിം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍.

