ഉത്തരേന്ത്യയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി

ദില്ലി : ഉത്തരേന്ത്യയില്‍ ഭൂചനലം അനുഭവപ്പെട്ടു. ദില്ലി ,പഞ്ചാബ്, ഉത്തരാഘണ്ഡ് എന്നിവിടങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലും ജമ്മുകാശ്മീരിന്റെ ചില ഭാഗങ്ങളിലും ഭൂചലം അനുഭവപ്പെട്ടിരുന്നു. 10.30 മണിയോടെ ആയിരുന്നു ഭൂചലനം.

പഞ്ചാബിലെ അമൃത്‌സര്‍ അടക്കമുളള ഭാഗങ്ങള്‍ ,ദില്ലിയുടെ പലഭാഗങ്ങള്‍, ഉത്തര്‍ പ്രദേശിലേയും ചില ഭാഗങ്ങള്‍ അടക്കമുളള സ്ഥലങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുകാശ്മീരില്‍ ശ്രീനഗറടക്കമുളള ഇടങ്ങളിലും കാര്യമായ ഭൂചലനം ഉണ്ടായതായാണ് ഫറൂക്ക അബ്ദുളള അടക്കമുളളവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →