പെന്‍സില്‍വാനിയ: കൊവിഡിനെ തുടര്‍ന്നുണ്ടാവുന്ന ജീവിതശൈലിയിലെ മാറ്റങ്ങള്‍ രോഗികളില്‍ ക്ലിനിക്കല്‍ വിഷാദരോഗമുണ്ടാക്കുമെന്ന് പഠനം. കാര്‍നെഗീ മെലോണ്‍ സര്‍വകലാശാല, പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരുടെ ഒരു മള്‍ട്ടി-ഇന്‍സ്റ്റിറ്റിയൂഷണല്‍ ടീം ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 61 ശതമാനം പേരും രോഗസാധ്യത ലക്ഷണം പ്രകടിപ്പിച്ചവരാണ്. കൊവിഡ് ആരംഭത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഉറക്കം, സമയ ഉപയോഗം എന്നിവയില്‍ മാറ്റങ്ങള്‍ വരും. ഇതാണ് വിഷാദത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് പഠനം ചൂണ്ടികാട്ടുന്നു.കൊറണ വൈറസ് വ്യാപനം തടയുന്നതിന് നിലവില്‍ സ്വീകരിച്ച ഏറ്റവും ഫലപ്രദമായ രീതി ക്വാറന്റൈനിങ് ആണ്. ഇതുമൂലമുണ്ടാവുന്ന ആളുകളുടെ ഒറ്റപ്പെടല്‍, സമ്മര്‍ദം എന്നിവ വിഷാദത്തിലേക്ക് വഴിവെക്കുന്നു.
കൊവിഡിനെ അതിജീവിച്ചവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നി ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദങ്ങളുടെ സംയോജനവും രോഗത്തിന്റെ ശാരീരിക ഫലങ്ങളും മാനസിക വിഭ്രാന്തിയ്ക്ക് കാരണമാകുമെന്ന് ലണ്ടന്‍ സര്‍വകലാശാലയും വെളിപ്പെടുത്തിയിരുന്നു.
കൊവിഡിനെ തുടര്‍ന്നുണ്ടാവുന്ന ജീവിതശൈലി മാറ്റം: വിഷാദരോഗമുണ്ടാക്കുമെന്ന് പഠനം
