26 ദിവസം കൊണ്ട് 70 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധരംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഏറ്റവും വേഗത്തില്‍ 70 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയ രാജ്യമായി ഇന്ത്യ മാറി. 26 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്. 70 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും ആവശ്യമായി വന്നിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യം എന്ന നേട്ടവും ഇന്ത്യ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയിരുന്നു. 2021 ഫെബ്രുവരി 11 രാവിലെ എട്ടു വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ (70,17,114) കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.1,43,056 സെഷനുകളിലായി ആകെ 70,17,114 ഗുണഭോക്താക്കള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ ഇതുവരെ ലഭ്യമാക്കിയത്. ഇതില്‍ 57,05,228 ആരോഗ്യപ്രവര്‍ത്തകരും 13,11,886 മുന്‍നിര പോരാളികളും ഉള്‍പ്പെടുന്നു. വാക്‌സിന്‍ വിതരണത്തിന്റെ ഇരുപത്തിയാറാം ദിവസമായ 2021 ഫെബ്രുവരി 10ന് രാജ്യത്തുടനീളം സംഘടിപ്പിച്ച 8308 സെഷനുകളിലായി 94,890 ആരോഗ്യ പ്രവര്‍ത്തകരും 3,10,459 മുന്‍നിര പോരാളികളും ഉള്‍പ്പെടെ 4,05,349 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഓരോ ദിവസവും വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടാകുന്നത്. 13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 65 ശതമാനത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 79% പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയ ബിഹാറാണ് പട്ടികയില്‍ ഒന്നാമത്.രോഗ പ്രതിരോധത്തിന്റെ മറ്റു മേഖലകളിലും ഇന്ത്യ വലിയ വിജയമാണ് സ്വന്തമാക്കുന്നത്. രാജ്യത്തെ 17 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തെലങ്കാന, ഗുജറാത്ത്, അസം, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, മേഘാലയ, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, ലഡാക്ക്(ഡഠ) സിക്കിം, മണിപ്പൂര്‍, മിസോറാം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍, ത്രിപുര, അരുണാചല്‍പ്രദേശ്, ദാമന്‍ -ദിയു &ദാദ്ര നഗര്‍ ഹവേലി(ഡഠ) എന്നിവിടങ്ങളില്‍ ഇന്നലെ ഒരു കോവിഡ് മരണം പോലും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,562 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോഗബാധിതരുടെ 1.31 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ദശലക്ഷം പേരിലെ ആക്ടീവ് കേസുകളുടെ എണ്ണം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ(104). കഴിഞ്ഞ 24 മണിക്കൂറിനിടെ 12, 923 പുതിയ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചപ്പോള്‍ 11, 764 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്കായ 97.26%, ആഗോളതലത്തില്‍ത്തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇതുവരെ രോഗം ഭേദമായത് 1,05,73,372 പേര്‍ക്കാണ്. രോഗമുക്തരുടെയും ആക്ടീവ് കേസുകളുടേയും എണ്ണത്തിലെ അന്തരം നിലവില്‍ 1,04,30,810 ആണ്. പുതുതായി രോഗമുക്തി നേടിയവരില്‍ 83.20 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. 5745 പേര്‍ രോഗമുക്തി നേടിയ കേരളമാണ് പട്ടികയില്‍ ഒന്നാമത്. 2421 പേര്‍ മഹാരാഷ്ട്രയിലും 495 പേര്‍ ഗുജറാത്തിലും കോവിഡ് മുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 85.11 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. 5980 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കേരളമാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 3451 പേര്‍ക്കും തമിഴ്‌നാട്ടില്‍ 479 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 108 കൊവിഡ് മരണങ്ങളില്‍ 79.63 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. 30 പേര്‍ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ 18 പേരും രോഗബാധയെ തുടര്‍ന്ന് ഇന്നലെ മരണമടഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →