കാസര്‍കോഡ്: ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌ത സംഭവത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അറസറ്റിലായി. മംഗളൂരു ഉളളാര്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസറ്റിലായത്. ജൂണിയറായി എത്തിയ മലയാളി വ്‌ദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തീപ്പെട്ടകൊളളി കൊണ്ട് മുറി അളപ്പിക്കുകയും ചെയ്‌തായിരുന്നു വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. .ഫിസിയോ തെറാപ്പി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അറസറ്റിലായത്. കോഴിക്കോട് ,കോട്ടയം, പത്തനംതിട്ട, കാസര്‍കോഡ്, മലപ്പുറം ജില്ലകളിലെ 11 വിദ്യാര്‍ത്ഥികളാണ് ജൂണിയരായി എത്തിയ അഞ്ചുപേരെ റാഗ് ചെയ്‌ത്ത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്‌തിനെ തുടര്‍ന്ന് ഇരയാക്കപ്പെട്ട കുട്ടികള്‍ കോളേജധികൃതര്‍ക്ക് പരാതി നല്‍കുകയായിരുചുമത്തിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ റാഗിംംഗിനെതിരെ പുതുതായി കൊണ്ടുവന്ന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ(11.02.2021)യാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

