ശാന്തസമുദ്രത്തിൽ 7.7 റിക്ചർ സ്കെയിലിൽ ഭൂകമ്പം. ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉറപ്പ് എന്ന്


ന്യൂഡൽഹി: ശാന്തസമുദ്രത്തിൽ 7.7 റിക്ചർ സ്കെയിലിൽ അതിതീവ്ര ഭൂകമ്പം അനുഭവപ്പെട്ടു. 10- 02 -2021, ബുധനാഴ്ച രാത്രി അതിതീവ്ര ഗതിയിൽ ഭൂകമ്പം അനുഭവപ്പെട്ടതായി ഓസ്ട്രേലിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശാന്ത സമുദ്രത്തിലുള്ള ലോയൽറ്റി ഐലന്റിന് സമീപമാണ് 7.7 റിക്ചർ സ്കെയിലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനുള്ളിൽ 5.7 6.1 റിക്ചർ സ്കെയിലിൽ രണ്ട് അനുബന്ധ ഭൂകമ്പങ്ങൾ കൂടി ഇവിടെ അനുഭവപ്പെട്ടു.

ഭൂകമ്പമുണ്ടായതിനു മൂന്നു മണിക്കൂറിനുള്ളിൽ ഉറപ്പായും സുനാമി ഉണ്ടാകുമെന്ന് എന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജി ട്വിറ്ററിൽ അറിയിച്ചു. 3.3 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഓസ്ട്രേലിയയുടെ കിഴക്കുഭാഗത്ത് 550 കിലോമീറ്റർ അകലെയുള്ള ലോർഡ് ഹൗ ഐലന്റിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. യുഎസ് ജിയോളജിക്കൽ സർവ്വേ പ്രകാരം ന്യൂസിലാൻഡ്, വനോടു , ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →