യുവാക്കള്‍ സര്‍ക്കാരിനെതിരാകുന്ന സാഹചര്യമുണ്ടാക്കരുത്, ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളെ വിമര്‍ശിച്ചത് തെറ്റെന്ന് സി.പി.ഐ

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുതാ നിലപാട് വേണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ച നടപടി തെറ്റായി പോയെന്നുമാണ് സി.പി.ഐ പറഞ്ഞത്. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് തലയില്‍ മണ്ണെണ്ണ ഒഴിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →