ലോക സിനിമയിലെ പ്രതിഭയുള്ള നടിമാരെ വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഏറെ വിവാദം സൃഷ്ടിച്ച ട്വിറ്റർ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ആക്ഷൻ രംഗങ്ങളുടെ കാര്യത്തിൽ താൻ ടോം ക്രൂയിസിനേക്കാൾ മികച്ചതാണെന്നും ബ്രേവ് ഹാർട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷൻ സംവിധായകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു,
ഇപ്പോഴിതാ കങ്കണയ്ക്ക് പ്രശാന്ത് ഭൂഷൺ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. മണികർണികയുടെ ചിത്രീകരണത്തിൽ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗം ട്വിറ്റ് ചെയ്തു പരിഹസിച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷൻ രംഗത്തെത്തിയത്. ഈ ഗ്രഹത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നെക്കാൾ ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ ഉപേക്ഷിക്കാം. പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.
അഭിനയത്തിൽ ഞാൻ കാണിക്കുന്ന അളവിലുള്ള പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തില്ല. പല തലങ്ങളിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുമുണ്ട്. ഗാൽ ഗേട്ടിനെ പോലെ ആക്ഷൻ ഗ്ലാമറും ഒരുമിച്ച് ചെയ്യാൻ എനിക്ക് സാധിക്കും. ഇതായിരുന്നു കങ്കണയുടെ ട്വിറ്റ്. കൂടെ തന്റെ പുതിയ സിനിമയിലെ ചിത്രങ്ങൾ കൂടി പങ്കു വെച്ചിരുന്നു.

