വിജയ് സേതുപതി നായകനായ തെലുങ്ക് ചിത്രം ഉപ്പെണ, തമിഴ് ചിത്രം കുട്ടി സ്റ്റോറി എന്നീ രണ്ടു സിനിമകൾ ഫെബ്രുവരി 12 ന് പ്രദർശനത്തിനെത്തും. മാസ്റ്ററിനു ശേഷം വില്ലൻ വേഷത്തിൽ വിജയസേതുപതി എത്തുന്ന ചിത്രമായ ഉപ്പെണയിൽ മാസ് ലുക്കിലാണ് വിജയസേതുപതി . പഞ്ചവൈഷ്ണവി തേജ് കൃതി ഷെട്ടി എന്നിവരാണ് മറ്റു താരങ്ങൾ . ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രത്തിൽ മറ്റൊരാളാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്. ഇത് താരത്തിന്റ ആരാധകരെ നിരാശരാക്കുന്നു.
തമിഴിലെ നാല് പ്രമുഖ സംവിധായകർ ഒരുമിക്കുന്നു ആന്തോളജി ചിത്രമാണ് കുട്ടി സ്റ്റോറി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയസേതുപതി അഭിനയിക്കുന്നത്.