ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തൃശ്ശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിൽ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി (ഡി എം ഇ കേരള) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആർ സി ഐ രജിസ്ട്രേഷൻ നിർബന്ധം. 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. 20,000 രൂപയാണ് ശമ്പളത്തുക. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഇൻറർവ്യൂവിൽ താല്പര്യമുള്ളവർ വയസ്സ്, യോഗ്യത പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എത്തിച്ചേരുക. വിശദവിവരങ്ങൾക്ക് www.arogyakeralam. gov.in എന്ന ആരോഗ്യ കേരളം വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →