എറണാകുളം: എറണാകുളം ചളിക്കവട്ടത്ത് ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. 7/02/21 ഞായാറഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷട്ടറുകള്‍ തകര്‍ത്ത് അകത്തുകയറിയ സംഘത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ കഴിയാതെ സംഘം മടങ്ങി. കവര്‍ച്ചാ ശ്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
07.02.2021 ന് പുലര്‍ച്ചെയാണ് മൂന്നംഗസംഘം ചളിക്കവട്ടത്തെ പാരീസ് ജ്വല്ലറിയില്‍ കവര്‍ച്ചക്കെത്തിയത്. ജ്വല്ലറിയുടെ ഷട്ടര്‍ വാഹനത്തില്‍ കെട്ടി വലിച്ച് തുറന്ന ശേഷം സംഘത്തിലെ ഒരാള്‍ അകത്തുകയറി. എന്നാല്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ലോക്കറിലേക്ക് മാറ്റിയതിനാല്‍ സംഘം പുറത്തിറങ്ങുകയായിരുന്നു.
ജ്വല്ലറിയുടെ ഷട്ടറുകള്‍ തുറന്നുകിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടമയെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടങ്ങിയതായി പാലാരിവട്ടം പോലീസ് അറിയിച്ചു.

