തൃശ്ശൂർ: തൃത്താല ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സായ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയന്‍സ് കോഴ്സിലേക്കുളള പ്രവേശനത്തിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോം ഫെബ്രുവരി 9 മുതൽ കോളേജ് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് ഒന്ന് വരെ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ് ഉളളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0466 2270335, 0466 2270353.
തൃത്താല ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഒഴിവ്
