ന്യൂഡല്‍ഹി: നികുതി നിരക്കുകള്‍ വെട്ടിക്കുറച്ച് പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാവണമെന്ന്് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ഇ്ത് സഹായകമാവുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വെട്ടിക്കുറയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി ആവശ്യപ്പെട്ടത്. രാജ്യത്തെ ഭക്ഷ്യ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിസംബറില്‍ ഭക്ഷ്യ വില സൂചിക 9.5 ശതമാനത്തില്‍ നിന്നും 3.41 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കുറഞ്ഞത് പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പു വര്‍ഷം നാലാം പാദം 5.2 ശതമാനമായിരിക്കും ചില്ലറ പണപ്പെരുപ്പ നിരക്കെന്ന് പ്രവചനം റിസര്‍വ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ആദ്യ പാദം ഇത് 5.2 മുതല്‍ 5.0 ശതമാനം വരെയായി ചുരുങ്ങാം. 2022 സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 4.3 ശതമാനം പണപ്പെരുപ്പ നിരക്കാണ് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാവണമെന്ന് റിസര്‍വ് ബാങ്ക്
