ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക്‌ യുജിസി അംഗീകാരം

കൊല്ലം: നാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക യുജിസി അംഗീകാരം ലഭിച്ചതായി രജിസ്‌ട്രാര്‍ പിഎന്‍ ദിലീപ്‌ അറിയിച്ചു. യുജിസിയുടെ 2എഫ്‌ ,22 വകുപ്പുകള്‍ പ്രകാരമാണ്‌ അംഗീകാരം. സര്‍വകലാശാലക്ക് രാജ്യത്ത്‌ പ്രവര്‍ത്തിക്കാനും വിവിധ ഡിഗ്രികള്‍ നല്‍കാനുമനുളള അധികാരമാണ്‌ ഇതിലൂടെ നല്‍കുന്നത്‌.
19 ബിരുദ കോഴ്‌സുകളുടെ സിലിബസ്‌ തയ്യാറാക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്‌ . ഇതിനുശേഷം പഠനസാമഗ്രികളും വീഡിയോയും തയ്യാറാക്കണം. ഇതിനൊപ്പം ഓരോ കോഴ്‌സിന്റെയും പ്രോജക്ട്‌ റിപ്പോര്‍ട്ടുകളും വൈകാതെ യുജിസിക്ക്‌ സമര്‍പ്പിക്കും.

കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ 23ന്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെയാണ്‌ സര്‍വകാലാശാല സ്ഥാപിച്ചത്‌. ഓര്‍ഡിനന്‍സായതിനാല്‍ യുജിസി അംഗീകാരം വൈകിയിരുന്നു. എന്നാല്‍ 14-ാം നിയമ സഭയുടെ അവസാന സമ്മേളനത്തില്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല നിയമം ഏകകണ്‌ഠമായി നിയമ സഭ പാസാക്കിയതോടെയാണ്‌ യുജിസി അംഗീകാരം ലഭിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →