കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. സ്വര്‍ണക്കടത്ത്, നിയമന വിവാദം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.