റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം പ്രഖ്യാപിച്ച്‌

മുംബൈ: നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ ധന നയ അവലോഹന സമിതി യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റീസര്‍വ്‌ ബാങ്ക്‌. കേന്ദ്ര ബജറ്റിന്‌ പിന്നാലെ നടന്ന യോഗത്തില്‍ നിരക്ക്‌ നാല്‌ ശതമാനമായി തുടരാന്‍ കേന്ദ്ര ബാങ്ക്‌ തീരുമാനിച്ചു.

റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 3.35 ശതമാനം ആയിരിക്കും. സമ്പദ്‌ഘടനയുടെ തിരിച്ചുവരവ്‌ പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്ന്‌ പണ അവലോഹന സമിതി വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ തിരിച്ചുവരവ്‌ പരിഗണിച്ചാണ്‌ നിരക്കുകളില്‍ നാലാം തവണയും മാറ്റം വരുത്തേണ്ടന്ന്‌ സമിതി തീരുമാനിച്ചത്‌.

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ്‌ വായ്‌പാനയം പ്രഖ്യാപിച്ചത്‌. പണ, ദ്രവ്യത അവസ്ഥകളുടെ അവലോഹനത്തില്‍ സിആര്‍ആര്‍ രണ്ടുഘട്ടങ്ങളായി പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു. സിആര്‍ആര്‍ മാര്‍ച്ച്‌ 27 മുതല്‍ 3.5 ശതമാനമായും, മെയ്‌ 22 മുതല്‍ നാല്‌ ശതമാനമായും ഉയര്‍ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →