മുംബൈ: വാലന്റൈൻസ് ഡേയോടനുബന്ധിച്ച താജ് ഗ്രൂപ്പില്‍നിന്ന് ഗിഫ്‌റ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതായുളള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താജ് ഗ്രൂപ്പ്‌ഓഫ് ഹോട്ടല്‍സിന്‍റേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്കാണ് മെസ്സേജ് ലിങ്ക് കണക്ട് ചെയ്‌തിരിക്കുന്നത്. നിങ്ങളുടെ സ്‌മാര്‍ട്ട് ഫോണിലേക്ക് വൈറസുകള്‍ കടത്തിവിടാനോ അല്ലെങ്കില്‍ ഉപയോക്താക്കളുടെ സെന്‍സിറ്റീവ് ഡാറ്റകള്‍ എക്‌സ്‌ട്രാക്ട് ചെയ്യാനോ കഴിയുന്ന മാല്‍വെയര്‍ ലിംങ്ക് ആണ് മെസ്സേജില്‍ അടങ്ങിയിരിക്കുന്നത്.
വാട്‌സാപ്പ് സന്ദേശം ഏകദേശം ഇങ്ങനെയാണ്. താജ് ഹോട്ടലില്‍നിന്ന് ഒരു ഗിഫ്‌റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു. 7 ദിവസം സൗജന്യമായി ഹോട്ടലില്‍ താമസിക്കാനുളള ഈ അവസരത്തിനായി സന്ദേശത്തിന് ചുവടെയുളള ലിങ്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ഒന്നുകില്‍ ഡാറ്റ ഷെയര്‍ ചെയ്‌തെടുക്കും, അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യിപ്പിക്കുന്ന രീതിയിലുളള പ്രവര്‍ത്തനത്തിലേക്ക് നയിക്കും.
താജ് ഹോട്ടലിന്റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച് കമ്പനിതന്നെ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു. “ഒരു വെബ്‌സൈറ്റ് ഒരു വാലന്റൈൻസ് ഡേ സംരഭത്തെ പ്രൊത്സാഹിപ്പിക്കുകയും വാട്‌സാപ്പ് വഴി താജ് എക്‌സ്‌പീരിയന്‍സ് ഗിഫറ്റ് കാര്‍ഡ് വാഗ്‌ധാനം ചെയ്യുകയും ചെയ്യുന്നു. താജ് ഹോട്ടലുകള്‍ അത്തരം പ്രമോഷനുകളൊന്നും നല്‍കിയിട്ടില്ലെന്ന് നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.” ടാജ്‌ഗ്രൂപ്പ് ട്വിറ്ററില്‍ കുറിച്ചു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതാദ്യമായിട്ടല്ല. ഇതിന് മുമ്പ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പ്രതിദിനം 3000രൂപ ഓഫര്‍ ചെയ്യുന്നുവെന്നവകാശപ്പെടുന്ന ഒരു സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 50 രൂപ ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന് താഴെ നല്‍കിയിട്ടുളള ലിങ്ക് സജീവമാക്കിയാല്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെടാനും സെന്‍സിറ്റീവ് ഡാറ്റകള്‍ നഷ്ടപ്പെടാനും ഇടയാക്കും. ജോലിനഷ്ടപ്പെട്ട ധാരാളം ആളുകള്‍ ജോലി നേടാന്‍ കഷ്ടപ്പെടുന്നതിനിടയിലായിരിക്കും ഇത്തരമൊരു സന്ദേശം ശ്രദ്ധയില്‍ പെടുക. നിരവധി ആളുകള്‍ കെണിയില്‍ വീഴുകയും സൈബര്‍ കുറ്റവാളികളുമായി ഡാറ്റപങ്കിടുകയും ചെയ്‌തു.
വാട്‌സാപ്പിന്റെ ഫളാറ്റ് ഫോമില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ വാട്‌സാപ്പ് മുന്നറിയിപ്പ് നല്‍കുന്നു. “അനധികൃത തേര്‍ഡ് പാര്‍ട്ടികളില്‍ നിന്നുളള അനാവശ്യ സന്ദേശങ്ങള്‍ സ്‌പാം,തട്ടിപ്പ്, ഫിഷിംഗ് സന്ദേശങ്ങള്‍ എന്നിങ്ങനെ പലരൂപങ്ങളില്‍ വരുന്നു. നിങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയും ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അനധികൃത സന്ദേശങ്ങളുമായി ഒരു തരത്തിലും പ്രവര്‍ത്തിക്കരുത്. ഇതെല്ലാം വ്യജമാണ്. വഞ്ചിതരാവാതിരിക്കുക”.

