പറ്റ്ന : കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ പുതിയ ഉത്തരവുമായി ബിഹാര്‍ പോലീസ്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുക, റോഡ് ഗതാഗതം തടസ്സപ്പെടുത്തുക, ക്രമസമാധാനം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി, പാസ്‌പോര്‍ട്ട്, സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍, ബാങ്ക് ലോണ്‍ തുടങ്ങിയവ ലഭിക്കില്ലെന്നാണ് ബിഹാര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ബിഹാര്‍ ഡിജിപിയാണ് ഈ ഓര്‍ഡര്‍ പുറത്തു വിട്ടിരിക്കുന്നത്.
‘പോലീസ് സ്ഥിരീകരണ റിപ്പോര്‍ട്ടില്‍ കൃത്യമായി പരാമര്‍ശിക്കും. അത്തര ആളുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണം’
പ്രക്ഷോഭത്തില്‍ പങ്കെടുത്താല്‍ പോലീസ് വെരിഫിക്കേഷന്‍ ലഭിക്കാത്ത ഒമ്പത് മേഖലകളെക്കുറിച്ച് ഉത്തരവില്‍ പറയുന്നുണ്ട്.
‘ ആയുധലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാരിലെ കരാര്‍ ജോലികള്‍, സര്‍ക്കാര്‍ വകുപ്പ്, കമ്മീഷന്‍സ് തുടങ്ങിയവയിലെ ജോലി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തുടങ്ങിയവയ്ക്കുള്ള ലൈസന്‍സ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ബാങ്ക് ലോണ്‍ തുടങ്ങി പോലീസ് വെരിഫിക്കേഷന്‍ ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തടസ്സമുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

