വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് സ്യൂചിക്കെതിരെ മ്യാന്‍മര്‍ പോലീസ് കേസെടുത്തു

യാങ്കോണ്‍: അനധികൃതമായി വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് നാഷണല്‍ ലീഗ് ഫോന്‍ ഡെമോക്രാറ്റിക്(എന്‍എല്‍ഡി) നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ മ്യാന്‍മര്‍ പൊലീസ് കേസെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ് സാന്‍ സൂചിക്കെതിരെ അനധികൃതമായി ആശയവിനിമയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിന് മ്യാന്‍മര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് മ്യാന്‍മര്‍ സൈന്യം അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സൂചി തടങ്കലിലാണ്. തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, പുറത്താക്കപ്പെട്ട പ്രസിഡന്റ് വിന്‍ മൈന്റിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.

നാഷണല്‍ ലീഗ് ഫോന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് കെയ്‌ടോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സൂചിക്കെതിരെ കേസ് എടുത്ത വാര്‍ത്ത സ്ഥിരീകരിച്ചു. പാര്‍ട്ടി വക്താവ് കേസ് സ്ഥിരീകരിക്കും മുന്‍പ് തന്നെ സുചിക്കെതിരായ കുറ്റപത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് വിന്‍ മൈന്റിനെതിരെ പ്രകൃതി ദുരന്ത നിവാരണ നിയമം ലംഘിച്ചതിനും കേസ് എടുത്തതായ് വക്താവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →