ന്യൂഡൽഹി: മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും. ലോകസഭാംഗത്വം രാജി വെച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനം. അതേസമയം കുഞ്ഞാലികുട്ടി മത്സരിക്കുന്ന സംബന്ധിച്ച് ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഇതിനകം യുഡിഎഫിലും ലീഗിലും ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. മത്സരിക്കാതെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹത്തിന്റെ സാനിധ്യം ഉപയോഗിക്കണമെന്നാണ് ഒരുപക്ഷത്തിന്റെ വാദം. അതേസമയം കുഞ്ഞാലികുട്ടിയെ മത്സരിപ്പിച്ച് തെരഞ്ഞെടുപ്പ് മത്സരം സജീവമാക്കണമെന്ന് മറുഭാഗം വാദിക്കുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീത്തിലേക്ക് തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു.

