സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികള്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി എന്‍ഐഎ

കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന്‌ മുമ്പുതന്നെ ദേശവിരുദ്ധ സ്വഭാവമുളള കൂട്ടായ്‌മക്ക്‌ രൂപം നല്‍കയിരുന്നതായി എന്‍ഐഎയുടെ ആരോപണം. രണ്ടാഴ്‌ചമുമ്പ്‌ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി മുമ്പാകെ നല്‍കിയ കുറ്റപത്രത്തിലാണ്‌ ഇതുസംബന്ധിച്ച വിശദാംശങ്ങളുളളത്‌.

പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുളള പണം സ്വരൂപിക്കാനായാണ്‌ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ വിലാസത്തിലുളള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണ്ണം കടത്താന്‍ പദ്ധതിയിട്ടതെന്നാണ്‌ എന്‍ഐഎയുടെ നിഗമനം. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ,സംഘത്തിലേക്ക്‌ സ്വര്‍ണ്ണക്കടത്തിന്റെ മറവില്‍ കൂടുതല്‍പേരെ റിക്രൂട്ട ചെയ്‌തതായും എന്‍ഐഎ വ്യക്തമാക്കി.

20 പ്രതികള്‍ക്കെതിരെയാണ്‌ എന്‍ഐഎ നേരത്തെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസില്‍ എന്‍ഐഎയുടെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌. ഇനി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റ പത്രത്തില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ്‌ സൂചന .167 കിലോ സ്വര്‍ണ്ണമാണ്‌ പ്രതികള്‍ പലതവണയായി നയതന്ത്ര പാഴ്‌സല്‍ വഴി കടത്തിയത്‌. 2019 നവംബറില്‍ തുടങ്ങിയ സ്വര്‍ണ്ണക്കടത്തില്‍ 2020 ജൂണ്‍ 30നാണ് ആദ്യമായി പിടിക്കപ്പെട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →