സ്നേഹവും കടപ്പാടും നിറഞ്ഞ ഞങ്ങളുടെ ജീവിത രീതിയിൽ നിന്ന് വമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്ന് അനുഷ്ക ശർമ

മുംബെ: ഭർത്താവായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും മകൾ വമികക്കും ഒപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു അനുഷ്ക്ക ശർമ്മ .

സ്നേഹവും കടപ്പാടും ജീവിതരീതി ആക്കിയാണ് ഞങ്ങൾ ഇതുവരെ ജീവിച്ചത്. പക്ഷേ മകൾ വമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. കണ്ണുനീർ ചിരി സങ്കടം അങ്ങനെ കുറച്ച് സമയം കൊണ്ട് ഒരുപാട് വികാരങ്ങൾ ചിലപ്പോൾ മനസ്സിലൂടെ കടന്നു പോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്.

എങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകൾക്കും , പ്രാർത്ഥനകൾക്കും ഞങ്ങൾക്ക് നൽകുന്ന ഊർജത്തിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →