ഫ്രിഡ്‌ജില്‍ നിന്നും തീപടര്‍ന്ന സംഭവത്തില്‍ വീട്ടുടമയ്‌ക്ക്‌ 14.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി

ചേര്‍ത്തല: പുതിയ ഫ്രിഡ്‌ജില്‍ നിന്നും തീ പടര്‍ന്ന്‌ വീടും വീട്ടുപകരണങ്ങളും കത്തിനശിച്ച സംഭവത്തില്‍ വീട്ടുടമയ്‌ക്ക്‌ 14.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്‌. വടക്കനാര്യാട്‌ പൊന്നിട്ടശേരി വീട്ടില്‍ പുഷ്‌പാംഗദനുവേണ്ടി മകന്‍ വിനോദ്‌ പി ലാല്‍ എല്‍ജി ഇലക്ട്രോണിക്‌സ്‌ ഉള്‍പ്പെടെയുളളവരെ എതിര്‍ കക്ഷിയാക്കി നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

2017 ഫെബ്രുവരി 9 ന്‌ വാങ്ങിയ പ്രിഡ്‌ജില്‍ നിന്നും 15ന്‌ പുലര്‍ച്ചെ 1.30ന്‌ തീപടര്‍ന്ന്‌ വീട്‌, ടിവി, വാഷിംഗ്‌ മെഷീന്‍,വീട്ടുപകരണങ്ങള്‍, വസ്‌തുവിന്റെ പ്രമാണം തുടങ്ങിയവ കത്തിനശിച്ചിരുന്നു. എസ്‌ സന്തോഷ്‌ കുമാര്‍ പ്രസിഡന്‍റും സികെ ലേഖമ്മ, അംഗവുമായ കമ്മീഷനാണ്‌ 9 ശതമാനം പലിശയടക്കം നഷ്ടപരിഹാരമായി 14.30 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവായത്‌. ഹര്‍ജിക്കാരനുവേണ്ടി അഡ്‌, വി പ്രമോദ്‌ ഹജാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →