ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പൂർത്തിയായി. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മരവിപ്പിക്കാം എന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
അടുത്തിടെ നടന്ന പതിനൊന്നാം വട്ട ചര്‍ച്ചയിൽ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കുന്നത് നീട്ടിവെക്കാം എന്ന വാഗ്ദാനത്തെ കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു.
കേണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബണ്ഡോപാധ്യായ, ശിവസേന എംപി വിനായക റൗട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രക്ഷോഭകര്‍ക്ക് നേരെ അതിക്രമത്തെ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ അപലപിച്ചു. അതേസമയം പ്രക്ഷോഭത്തില്‍ എങ്ങനെയാണ് പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞു കയറിയതെന്നതില്‍ അന്വേഷണം വേണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച (01/02/21) കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പായാണ് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.
.

