പാലക്കാട് : മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 2021 ലെ വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എല്‍. ഇന്ദിര അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അധ്യക്ഷനായി. 13,70,20,000 രൂപ ആകെ വരവും 13,60,39,000 രൂപ ചെലവും 981000 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയത്.
നടപ്പു വര്‍ഷത്തെ ബജറ്റില്‍ സമൂഹത്തിലെ ഏറ്റവും പരിഗണന ലഭിക്കേണ്ട അടിസ്ഥാന വിഭാഗത്തിന് പാര്‍പ്പിടം നല്‍കാന്‍ 3,93,95,000 രൂപയും ഉല്‍പ്പാദന മേഖലകാര്‍ഷിക വികസനത്തിന് 1,15,00,000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,41,13,250 രൂപയും വനിതാ ഘടക പദ്ധതിയില്‍ 40,90,000 രൂപയും, വൃദ്ധ, വികലാംഗ, അഗതി ക്ഷേമത്തിന് 40,84,00 രൂപയും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 62,85,675 രൂപയും വകയിരുത്തി.

