കൊച്ചി: മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുമരണം. കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ യാത്ര ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ജോമോളും ഓട്ടോറിക്ഷാ ഡ്രൈവര്‍ തമ്പിയുമാണ് മരിച്ചത്.
ശനിയാഴ്ച(30/01/21) രാവിലെയാണ് അപകടം നടന്നത്. കാറ് ചരക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ ജോമോള്‍ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജോമോളുടെ സഹോദരന്‍ സാന്‍ജോയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവര്‍ തമ്പിയാണ് മറ്റൊരു അപകടത്തില്‍ മരിച്ചത്. സാന്‍ജോയെ ആശുപത്രിയിലാക്കി മടങ്ങിവരുന്നവഴി ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.