ഡല്‍ഹി: ഗാസിപൂര്‍ അതിര്‍ത്തിയിലെ സമരഭൂമിയിലേക്കുളള ജലവും വൈദ്യൂതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചതിനുപിന്നാലെ ഡല്‍ഹി സര്‍ക്കാരാണ് അതിര്‍ത്തിയിലേക്ക് ജലവിതരണം നടത്തി ഡല്‍ഹി സര്‍ക്കാര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്തിനെ അഭിസംബോധന ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഡല്‍ഹി സര്‍ക്കാര്‍ നല്കുന്ന പിന്തുണയെക്കുറിച്ച് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഗാസിപൂര്‍ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു
പിന്തുണയുമായി ഡല്‍ഹി സര്‍ക്കാര്‍: കര്‍ഷകര്‍ക്ക് വെളളവും അടിസ്ഥാനസൗകര്യങ്ങളും നല്കി സഹായം
