ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ സിആര്‍പിഎഫിന്റെ സഹായത്തോടെ പഞ്ചാബിലെ ഭക്ഷ്യധാന്യ സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്.
സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് സിബിഐ റെയ്ഡിന് എത്തിയത്. പഞ്ചാബ് വെയര്‍ ഹൗസിംഗ് കോര്പ്പറേഷന്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, പഞ്ചാബ് ഗ്രേയിന്‍സ് പ്രൊക്യോര്‍മെന്റ് കോര്പ്പറേഷന് എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പഞ്ചാബിലെ കര്‍ഷകര്‍ കാര്‍ഷിക ബില്ലിനെതിരായ പോരാട്ടം തുടരുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സിയുടെ അപ്രതീക്ഷിത നീക്കം. കര്‍ഷക പ്രക്ഷോഭം ദുർബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് സിബിഐ റെയ്ഡെന്ന ആക്ഷേപം ശക്തമാണ്.

