ന്യൂഡൽഹി: ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഒരു സംഘമാളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. തങ്ങൾ പ്രദേശവാസികളാണെന്ന് ഇവരിൽ ചിലർ അവകാശപ്പെട്ടു. വെള്ളിയാഴ്ച (29/01/21) ഉച്ചയോടെയായിരുന്നു സംഘർഷം.
കര്‍ഷകരുടെ ചില ടെന്റുകള്‍ സംഘം പൊളിച്ചുമാറ്റി. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. കർഷകർ പ്രതിരോധിക്കാൻ തുടങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഒരു കർഷകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹി പൊലീസ് സിന്ദാബാദ് എന്ന ബോര്‍ഡുമായാണ് ഇവർ എത്തിയത്.

