കൂട്ടുകാരിയുടെ ജന്‍മദിനാഘോഷം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ അന്വേഷണം

ടൂറിന്‍: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ അന്വേഷണം. കൂട്ടുകാരി ജോര്‍ജ്ജീനാ റൊഡ്രിഗസിന്റെ ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് താരത്തിന്റെ കുടുംബം നടത്തിയ യാത്രയാണ് വിവാദമായിരിക്കുന്നത്. ജോര്‍ജ്ജീന ജന്‍മദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്തിരുന്നു. പിഡമോന്റ്, വാലി കോസ്റ്റാ എന്നീ സ്ഥലങ്ങളിലാണ് റൊണാള്‍ഡോയും കുടുംബവും യാത്ര നടത്തിയത്. ഇറ്റലിയില്‍ കൊവിഡ് രൂക്ഷമായ മേഖലയാണ് ഈ രണ്ട് സ്ഥലങ്ങളും. ഓറഞ്ച് സോണായ ഈ മേഖലകളിലേക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ യാത്ര അനുവദിക്കുന്നതല്ല. എന്നാല്‍ റൊണാള്‍ഡോയും കുടുംബവും ഈ സ്ഥലങളില്‍ പോവുകയും ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. ഇത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് ഇറ്റാലിയന്‍ പോലിസിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →