അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന പ്രതി പിടിയില്‍

അടിമാലി: അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ‌ചെയ്തു.രാജകുമാരി കടുക്കാസിറ്റി വേലിക്കകത്ത് ബിനു(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. അടിമാലി ക്ഷേത്രത്തിലെ രണ്ടാം ശാന്തി ശിവാനന്ദന്‍ ശാന്തിയുടെ മൊബൈല്‍ഫോണും 8,000രൂപയും ആണ് ഇയാള്‍ മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു.

പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ നടത്തി. പ്രതി ക്ഷേത്രം ശാന്തി താമസിച്ചിരുന്ന വീടിന്‍റെ പിന്‍ഭാഗത്തെ വാതിലിലൂടെ മോഷണം നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. അപഹരിച്ച പണം പ്രതി പലആവശ്യങ്ങള്‍ക്കായി ചെലവാക്കിയതായും പോലീസ് പറഞ്ഞു. സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നട്ത്തിയ അന്വേഷണത്തില്‍ എസ്‌ഐമാരായ ഷാജി വര്‍ഗീസ്, സതീഷ്‌കുമാര്‍ സിപിഒ സിജോ ജോസഫ് , സജീവ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് രാജാക്കാട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →