ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷിന്‍ലുക്ക് ഗൊദാര്‍ദിന് ലൈഫ്‌ടൈം അച്ചീവിമെന്റ് അവാര്‍ഡ്

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷിന്‍ലുക്ക് ഗൊഗാറിന്. 10 ലക്ഷം രൂപയാണ് സമ്മാനതുക. ലോക സിനിമയുടെ ഗതിമാറ്റത്തിന് വഴിതെളിച്ച ഫ്രഞ്ച് നവതരംഗം ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താവാണ് ഗൊദാര്‍ദ്.

ബ്രത്‌ലസ്, വീക്കെന്റ് , ആല്‍ഫവിന്‍, എവുമണ്‍ ഈസ് എവുമണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയുടെ ദൃശ്യഭാഷയും വ്യാകരണവും മാറ്റിയെഴുതിയ ഗോദാര്‍ദ് ഇതിനകം 45 ഓളം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി മേള ചടങ്ങില്‍ പങ്കെടുക്കുന്ന ഗൊദാര്‍ദിനുവേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →