ഹൈദരാബാദ്: ഇന്ത്യയില്‍ ഇതാദ്യമായി എയര്‍ടെല്‍ കമ്പനി 5 ജി സേവനം വിജയകരമായി പരീക്ഷിച്ചു. ഹൈദരാബാദ് നഗരത്തിലാണ് പരീക്ഷണം നടന്നത്. നിലവിലുളള മറ്റുസാങ്കേതിക വിദ്യകളേക്കാള്‍ പത്തിരട്ടി വേഗതയില്‍ 5ജി നെറ്റ് വര്‍ക്ക് ലഭിക്കുമെന്നാണ് അവകാശവാദം.1800 മെഗാഹെര്‍ട്‌സില്‍ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയര്‍ടെല്‍ വെളിപ്പെടുത്തി.
ഹൈദൈാബാദില്‍ ഒരേ സ്‌പെക്ട്രം ബ്ലോക്കിനുളളില്‍ 5ജി, 4ജി(നെറ്റ് വര്‍ക്കുകള്‍) പരിധിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍ എസ്എ(നോണ്‍-സറ്റാന്‍ഡലോണ്‍)സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഈ നാഴിക കല്ല് പിന്നിടാന്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്‌പെക്ട്രം പങ്കിടല്‍ സംവിധാനമാണ് എയര്‍ടെല്‍ ഉപയോഗിച്ചതത്രെ.
പരീക്ഷണ ഘട്ടത്തില്‍ ഹൈദരാബാദിലെ തങ്ങളുടെ ഉപഭോക്താക്കള്‍ ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാനെടുത്തത് സെക്കന്‍റുകള്‍ മാത്രമായിരുന്നുവെന്നും എയര്‍ടെല്‍ അവകാശപ്പെട്ടു. ഇതിലൂടെ റേഡിയോകോര്‍ ,ട്രാന്‍സ് പോര്‍ട്ട് തുടങ്ങി എല്ലാ ഡൊമയിനുകളിലുമുളള എയര്‍ടെല്ലിന്റെ നെറ്റ് വര്‍ക്കില്‍ 5ജി ഉള്‍പ്പെടത്താന്‍ സാധിക്കുമെന്ന പരീക്ഷണം സ്ഥിരീകരിച്ചുവെന്നും എയര്‍ടെല്‍ ഇറക്കിയ പത്രക്കറിപ്പില്‍ പറയുന്നു.

