അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടിയതായി ഡയറക്ട്രേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഫെബ്രുവര് 28 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. .

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യാ വിലക്കേര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →