പയ്യോളി: കാണാതായ കോട്ടക്കല്‍ കൂടത്താഴ ഉമേദന്റെ (50) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച (26.01.2020 ) വൈകുന്നേരത്തോടെ ആഴക്കലിലാണ് മൃതദേഹം കണ്ടത്. ഇരിങ്ങല്‍ കോട്ടക്കലിലെ മണല്‍വാരല്‍ തൊഴിലാളിയാണ്. മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് പോലീസിലറിയിക്കകുയായിരുന്നു. കോസ്റ്റല്‍ പോലീസും പയ്യോളി പോലീസും ചേര്‍ന്ന് ചോമ്പാല ഹാര്‍ബറില്‍ എത്തിച്ചു.
ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദന് വേണ്ടി നാട്ടുകാരും പയ്യോളി പോലീസും കോസ്റ്റല്‍ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു.ഇദ്ദേഹത്തിന്‍റെ ഷര്‍ട്ടും മുണ്ടും കോട്ടക്കല്‍ കടലോരത്ത് അഴിച്ചുവച്ചിരുന്നത് ദുരൂഹതക്കിടയാക്കി. തുടര്‍ന്ന് ഡോഗ്‌സ്‌ക്വാഡ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം നാളെ വീട്ടുവളപ്പില്‍. ഭാര്യ ഷൈജ, മക്കള്‍ ആദിത്യ ,ആദിഷ്

