ബജറ്റ് 2021: 50 ഇനങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവഅടക്കം 50 ഇനങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും വര്‍ദ്ധിപ്പിക്കും.റബ്ബര്‍, പ്ലാസ്റ്റിക്, തുകല്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളുടെ ഇറക്കുമതി ചുങ്കമാണ് വര്‍ദ്ധിക്കുക. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികള്‍ സര്‍ക്കാര്‍ തേടുന്നതിനാല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലും ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. 2.5 മുതല്‍ മൂന്ന് ലക്ഷം കോടി രൂപയായി ലക്ഷ്യം ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ട്. എയര്‍ ഇന്ത്യ, ബി പി സി എല്‍, കോണ്‍കോര്‍, ഷിപ്പിങ് കോര്‍പറേഷന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഏറെക്കാലമായുള്ള ശ്രമം ഈ വര്‍ഷം സാധ്യമാക്കാന്‍ പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →