മുംബൈ: എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. തിങ്കളാഴ്ച (25/01/21) ഉച്ചയ്ക്ക് ശേഷം മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി. കാപ്പന്‍ ശരദ് പവാറിനെ അറിയിക്കും. യുഡിഎഫ് ഏഴ് നിയമസഭാ സീറ്റുകളും ഒരു രാജ്യസഭ സീറ്റും എന്‍സിപിക്ക് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്റെ അനുവാദത്തോടെയാണ് മാണി സി. കാപ്പന്റെ കൂടിക്കാഴ്ച്ച.
അതേസമയം, പാലാ സീറ്റ് നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശരദ് പവാറും സിപിഐഎം – സിപിഐ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തുന്നത്.