ചെന്നൈ: നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അറുപത് വയസായിരുന്നു. ടെറസില്‍ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
വെളുപ്പിനായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ ആരും സമീപത്തുണ്ടായിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ക്രാവ് മാഗ എന്ന ഇസ്രായേലി സൈനിക ആയോധനകലയുടെ പരിശീലകനായിരുന്നു ശ്രീറാം. അതുകൊണ്ടാണ് പേരിനൊപ്പം ക്രാവ് മാഗ എന്ന് ചേര്‍ത്തത്. തമി്‌നാട് പോലീസ് കമാര്‍ഡോ ഫോഴ്‌സിന്റെയും പരിശീലകനായിരുന്നു അദ്ദേഹം.

